സ്​ഫോടക വസ്​തു ശേഖരം കടത്തൽ:​ ഒരു പെട്ടിക്ക്​ ലഭിക്കുക 900 രൂപ

കൊണ്ടോട്ടി: സ്ഫോടക വസ്തു ശേഖരം കേരളത്തിലെത്തിക്കുേമ്പാൾ മുഹമ്മദ് സലീമിന് ഒരു പെട്ടിക്ക് ലാഭമായി ലഭിക്കുന്നത് 900 രൂപ. ഇത്തരത്തിലുള്ള 270 പെട്ടി ജലാസ്റ്റിൻ സ്റ്റിക്കാണ് ഒരു മാസം മുമ്പ് പൊലീസ് പിടികൂടിയത്. വാഹനത്തിൽ എത്തിക്കുന്നവർക്ക് 45,000 രൂപയും ഗോഡൗണിൽ സൂക്ഷിക്കുന്നതിന് 25,000 രൂപയും നൽകണം. ഒരു പെട്ടി ക്വാറികൾക്ക് വിൽക്കുേമ്പാൾ 3,000 മുതൽ 3,500 രൂപ വരെയാണ് ലഭിക്കുക. ആവശ്യക്കാർ വർധിക്കുന്ന സമയത്ത് വിലയിലും മാറ്റമുണ്ടാകും. മോങ്ങത്തെ സ്ഫോടക വസ്തു ശേഖരവുമായി ബന്ധപ്പെട്ട കേസിൽ ഒടുവിൽ അറസ്റ്റിലായ സലീം കഴിഞ്ഞ പത്ത് വർഷമായി ഇൗ രംഗത്തുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഒാരോ ലോഡും രണ്ട് ദിവസത്തിനകം തന്നെ പൂർണമായി വിൽപ്പന നടത്തും. അതേ സമയം, പിടികൂടിയ സ്ഫോടക വസ്തുക്കൾ പാറമടകളിലേക്കുള്ളതാണെന്ന നിഗമനത്തിലാണ് പൊലീസ്. അനധികൃതവും അംഗീകൃതവുമായ പാറമടകളിൽ പാറ പൊട്ടിക്കുന്നതിനാണ് മോങ്ങം കേന്ദ്രീകരിച്ച് സ്‌ഫോടകവസ്തുക്കൾ കൊണ്ടുവന്നതെന്നാണ് നിഗമനം. അതേസമയം സംഘവുമായി ബന്ധമുള്ള പാറമടകളെ കണ്ടെത്തുന്നതിന് പൊലീസ് ശ്രമം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.