ഹർത്താൽ അക്രമം എൻ.ഐ.എ അന്വേഷിക്കണം ^എം.ടി. രമേശ്

ഹർത്താൽ അക്രമം എൻ.ഐ.എ അന്വേഷിക്കണം -എം.ടി. രമേശ് തിരൂർ: സംസ്ഥാനത്തി​െൻറ വടക്കന്‍ ജില്ലകളില്‍ വാട്സ്ആപ് ഹര്‍ത്താലി​െൻറ പേരിലുണ്ടായ അക്രമങ്ങളുടെ ബുദ്ധികേന്ദ്രം കണ്ടെത്താന്‍ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് തിരൂരിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തില്‍ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തി‍​െൻറ ഭാഗമാണ് അക്രമങ്ങൾ. നിരുത്തരവാദപരമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് 'ജിഹാദി ഭീകരതക്കെതിരെ ജനമുന്നേറ്റം' എന്ന പേരില്‍ മേയ് അഞ്ചിന് ആലത്തിയൂർ മുതൽ താനൂർ വരെ പദയാത്ര സംഘടിപ്പിക്കും. യാത്ര സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി രവി തേലത്ത്, ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.