പെരുങ്ങാട്ടുതൊടി കുടുംബ സംഗമം മേയ് ഒന്നിന്

വളാഞ്ചേരി: പെരുങ്ങാട്ടുതൊടി കുടുംബസംഗമം മേയ് ഒന്നിന് വലിയകുന്ന് മുന്നാസ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട്, നിലമ്പൂർ, മഞ്ചേരി, തിരൂർ, കോട്ടക്കൽ, ഇരിമ്പിളിയം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആയിരത്തോളം കുടുംബാംഗങ്ങൾ സംഗമത്തിനെത്തും. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന സംഗമത്തിൽ നിർധന കുടുംബത്തിന് 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച രിയാസ് ഭവനത്തി​െൻറ താക്കോൽ ദാനം, ഭൂരഹിതരായ കുടുംബാംഗങ്ങൾക്കുള്ള സ്ഥലത്തി​െൻറ രേഖാ ദാനം, കലാപരിപാടികൾ, അനുമോദനം, ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടത്തും. സംഗമത്തി​െൻറ ഉദ്ഘാടനം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ പെരുങ്ങാട്ടുതൊടി കുടുംബസമിതി പ്രസിഡൻറ് പ്രഫ. പി. അബ്ദുല്ല, സെക്രട്ടറി പി.കെ.എം. അബൂബക്കർ, ഡോ. പി. ജമാൽ മുഹമ്മദ്, പി. അയൂബ്, പി. സാജിദ്, പി. മുഹമ്മദ് ഷാനി എന്നിവർ സംബന്ധിച്ചു. അപേക്ഷ ഫോം വിതരണം 30ന് തലക്കടത്തൂര്‍: ചെറിയമുണ്ടം പഞ്ചായത്തി​െൻറ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വ്യക്തികത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോം ഈ മാസം 30 മുതല്‍ പഞ്ചായത്ത് ഓഫിസില്‍ വിതരണം നടത്തുമെന്നും പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മേയ് എട്ടിനകം സമര്‍പ്പിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.