കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണമാരംഭിച്ചു

തിരൂരങ്ങാടി: മദ്റസ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി പരിശോധിച്ചായിരുന്നു അന്വേഷണം. പരപ്പനങ്ങാടി വഴി ഫറോക്കിൽ വരെ കുട്ടിയെ കൊണ്ടുപോയതിൽ മണ്ണൂർവരെയുള്ള സ്ഥലങ്ങൾ കുട്ടി പൊലീസിന് കാണിച്ചുകൊടുത്തു. ചെമ്മാട് കൊടിഞ്ഞി റോഡിലെ ബാപ്പുട്ടി ഹാജി നഗറിൽനിന്നാണ് മദ്റസ വിദ്യാർഥിനിയായ ഏഴു വയസ്സുകാരിയെ പർദയിട്ട സ്ത്രീ സ്‌കൂട്ടറിൽ തട്ടിക്കൊണ്ടുപോയി കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ഉപേക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.