ഭരണകക്ഷിയുടെ കൂട്ടുത്തരവാദിത്തം നഷ്​ടപ്പെട്ടു ^പ്രതിപക്ഷം

ഭരണകക്ഷിയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു -പ്രതിപക്ഷം ചിറ്റൂർ: ചിറ്റൂർ തത്തമംഗലം നഗരസഭ കൗൺസിലിൽ ഭരണകക്ഷിയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷം. ആരോഗ്യം, മാലിന്യം, കുടിവെള്ളം, വെളിച്ചം എന്നീ വിഷയങ്ങളിൽ ഭരണപക്ഷ കൗൺസിലർമാർ തന്നെ ജീവനക്കാർക്കെതിരെയും ഭരണത്തിനെതിരെയും പരാതിയുമായി രംഗത്ത് വന്നത് ഇതിനുദാഹരണമാണെന്നും പ്രതിപക്ഷം ആരോപിച്ചു. അണിക്കോട്ടിൽ മാലിന്യം കൂമ്പാരമാകുന്നതായും കുടിവെള്ളത്തിലെ മാലിന്യങ്ങളെ കുറിച്ചും പ്രതിപക്ഷ കൗൺസിലർമാർ പരാതി ഉന്നയിച്ചിരുന്നു. ഇത് ശരിവെച്ചുകൊണ്ട് ഭരണപക്ഷ കൗൺസിലർമാർ തന്നെ ജീവനക്കാർക്കെതിരെയും ഭരണത്തിനെതിരെയും പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഭരണകക്ഷിയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചത്. അണിക്കോട്ടെ ഇറിഗേഷൻ കനാലിലും പരിസരത്തും മാലിന്യം കുമിഞ്ഞുകൂടുന്നതിനെതിരെ നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ല. സർക്കാർ നിർദേശം നൽകുന്ന പദ്ധതികൾ മാത്രമായി ആരോഗ്യ വകുപ്പി​െൻറ പ്രവർത്തനം ചുരുങ്ങിയതായും എം. ശിവകുമാർ പറഞ്ഞു. കനാൽ നന്നാക്കാൻ ജലസേചന വകുപ്പിന് നൽകാമെന്നും സമീപ ഭാഗം നഗരസഭ മുൻകൈയെടുത്ത് ശുചീകരിക്കാമെന്നും ചെയർമാൻ ഉറപ്പ് നൽകി. കൂമ്പൻപാറ തടയണയിലെ വെള്ളം ദുർഗന്ധം മൂലം കുടിക്കാൻ കഴിയില്ലെന്ന് പരാതി നൽകിയിട്ടും ഒരു നടപടി സ്വീകരിച്ചിട്ടില്ല. കുടിവെള്ളം ദുരുപയോഗം നടത്തുന്ന പൊതുടാപ്പുകൾ നീക്കം ചെയ്യണമെന്ന് നിരവധി തവണ പ്രദേശവാസികൾ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും എം. സ്വാമിനാഥൻ പറഞ്ഞു. നഗരസഭ പ്രദേശത്തെ വീട്ടുകിണറുകളിൽ അമിതമായ അളവിൽ ക്വാളിഫോം ബാക്ടീരിയ ഉണ്ടെന്ന് തെളിഞ്ഞിട്ടും ആരോഗ്യവകുപ്പ് പ്രവർത്തിച്ചില്ലെന്ന് മുകേഷ് അറിയിച്ചു. സാമൂഹ്യ സുരക്ഷ പെൻഷന് അപേക്ഷ നൽകി ഒൻപത് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ നിരുത്തരവാദിത്വപരമായാണ് ജീവനക്കാർ പെരുമാറുന്നതെന്ന് പി.യു. പുഷ്പലത കുറ്റപ്പെടുത്തി. നഗരസഭ പ്രദേശത്ത് വിൽപന നടത്തുന്ന ഭക്ഷ്യസാധനങ്ങൾ പരിശോധനക്ക് വിധേയമാക്കണമെന്ന് കവിത പറഞ്ഞു. പ്രതിപക്ഷ കൗൺസിലർമാരുടെ വിയോജിപ്പിനെ തുടർന്ന് നവീകരിച്ച ചിത്രാഞ്ജലി തിയേറ്ററിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നതും ചിറ്റൂർ പുഴയിൽ മരണാനന്തര കർമം നടത്താൻ സ്വകാര്യ വ്യക്തിക്ക് സ്ഥലം വിട്ടു നൽകുന്നതിനുമുള്ള നടപടിയും ഉപേക്ഷിച്ചു. നഗരസഭ ചെയർമാ​െൻറ രാജിയെ തുടർന്ന് വൈസ് ചെയർപേഴ്സൻ കെ.എ. ഷീബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണികണ്ഠൻ, സുനിത, കെ.സി. പ്രീത്, ജി. സാദീഖ് അലി എന്നിവർ പങ്കെടുത്തു. ഉത്സവത്തിന് കൊടിയേറി കോങ്ങാട്: കുണ്ടളശ്ശേരി തിരുനെല്ലി ശങ്കരനാരായണ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് ചെയർമാൻ വള്ളൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ഓഫിസർ അശോകൻ, വിജയകുമാർ, ഹരിദാസ് എന്നിവർ സംസാരിച്ചു. 60 വർഷക്കാലത്തിലധികം ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ച തന്ത്രിയായിരുന്ന തോട്ടംമന സുബ്രഹ്മണ്യൻ നമ്പൂതിരി, അമ്മിണി വാരസ്യാർ എന്നിവരെ ആദരിച്ചു. ശനിയാഴ്ച ഉത്സവ പുറപ്പാട് ആഘോഷിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.