ഷഹബാസിന് ജന്മനാട്ടിലെ കളിക്കൂട്ടുകാരുടെ യാത്രാമംഗളം

മലപ്പുറം: ഏഷ്യൻ കപ്പ് സബ് ജൂനിയർ ഫുട്ബാൾ ക്യാമ്പിലേക്ക് പോവുന്ന അണ്ടർ 16 ഇന്ത്യൻ താരം ഷഹബാസ് അഹമ്മദിന് ജന്മനാട്ടിലെ കളിക്കൂട്ടുകാർ യാത്രയയപ്പ് നൽകി. വെള്ളിയാഴ്ച രാവിലെ അരിമ്പ്ര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തെത്തിയ ഷഹാബാസിനെ മിഷൻ സോക്കർ അക്കാദമിയിലെ സഹതാരങ്ങളും പരിശീലകരും സ്വീകരിച്ചു. അക്കാദമിയുടെ പുതിയ ജഴ്സി ഷഹബാസും മുൻ എം.എൽ.സി താരം കുനൂക്കര മുഹമ്മദ് കുട്ടിയും ചേർന്ന് പ്രകാശനം ചെയ്തു. സ്പെയിനിലെ പര്യടനം കഴിഞ്ഞെത്തിയ ഇന്ത്യൻ ടീമിൽനിന്ന് അഞ്ച് ദിവസത്തെ ലീവിന് കഴിഞ്ഞ ദിവസമാണ് താരം നാട്ടിലെത്തുന്നത്. മേയ് രണ്ടിന് ഗോവയിൽ ആരംഭിക്കന്ന ഏഷ്യൻ കപ്പിനുള്ള ക്യാമ്പിലേക്ക് അടുത്തദിവസം ഷഹബാസ് യാത്രയാവും. സെപ്റ്റംബറിൽ മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ കപ്പ് കഴിഞ്ഞാണ് തിരിച്ചെത്തുക. ഇന്ത്യക്കുവേണ്ടി ഇതിനകം നോർവേ, അമേരിക്ക, ഇറാഖ്, ഈജിപ്ത്, ഖത്തർ, നേപ്പാൾ, ചൈന, സ്പെയിൻ തുടങ്ങിയ ദേശീയ ടീമുകളോടും ക്ലബുകളോടുമായി 30 മത്സരങ്ങൾ ഷഹബാസ് കളിച്ചു. അരിമ്പ്ര ബിരിയപ്പുറം മുത്തേടത്ത് ബഷീർ-സൗദ ദമ്പതികളുടെ മകനും ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ്.എസ് വിദ്യാർഥിയുമാണ്. അനിയൻ അണ്ടർ14 ഐ ലീഗ് താരം ഷിബിലുദ്ദീനും മിഷൻ സോക്കർ അക്കാദമിയിലുണ്ട്. അന്തർദേശീയ താരം അനസ് എടത്തൊടിക, റെയിൽവേ ഗോൾ കീപ്പർ ജസീർ മുഹമ്മദ് എന്നിവരുടെ വളർച്ചയിൽ ആദ്യപാഠങ്ങൾ നൽകിയ സി.ടി. അജ്മലും മുൻ ജില്ല ഫുട്ബാൾ താരം ഇ. ഹംസയുമാണ് ഇവിടത്തെ പരിശീലകർ. പി.ടി. മൻസൂർ, വി.ടി. ഫൈസൽ, എം.ടി. മുഹമ്മദ്, പറമ്പൻ ഷംസു, അൻവർ കിഴിശ്ശേരി, കെ.എം. ഷമീർ, സി.കെ. നജ്മുദ്ദീൻ, സുബ്രഹ്മണ്യൻ, ജാഫർ മുതുവല്ലൂർ എന്നിവർ ജഴ്സി പ്രകാശനചടങ്ങിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.