ശിഹാബ് തങ്ങള്‍ അനുസ്മരണവും അവാര്‍ഡ് ദാനവും

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ആപ്ലിക്കേഷൻ സംബന്ധിച്ച് പാണക്കാട് കോര്‍ണര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംഘടിപ്പിച്ച മത്സരവിജയികള്‍ക്ക് അവാര്‍ഡ് ദാനവും അനുസ്മരണവും നടന്നു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ബാസലി ശിഹാബ് തങ്ങളുടെ മകൻ ഹാഫിള് സ്വിദ്ഖലി ശിഹാബ് തങ്ങള്‍ ഖുര്‍ആന്‍ പാരായണം നടത്തി. ചെങ്കോട്ടുകാവ് ക്ഷേത്രം മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. മുനീര്‍ ഹുദവി വിളയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശിയാസ് അഹമദ് ഹുദവി ആപ് പരിചയപ്പെടുത്തി. ശിഹാബ് തങ്ങളെ കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം ഹരികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രവാസി എഴുത്തുകാരന്‍ മുജീബ് ജൈഹൂന്‍ കൈമാറി. ദില്‍ദാറലി ശിഹാബ് തങ്ങള്‍, ഷിഹാസ് സുല്‍ത്താന്‍ അജ്മാന്‍, അസ്ലം ഹാഫിസ് കൊയിലാണ്ടി, സ്വഫ്വാൻ വി.ടി. പുതുപ്പറമ്പ്, റിഷാദ് കളത്തിങ്ങല്‍, മുഹിയുദ്ദീന്‍ വയനാട്, സല്‍മാന്‍ കാവനൂര്‍, ശഫീഖ് പാണക്കാട്, മുനവ്വര്‍ കാവനൂര്‍, കെ.എം.എസ് മൗലവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.