അധ്യാപക പരിശീലനത്തിനെത്തിയ യുവതിയെ അപമാനിച്ചതായി പരാതി

അരീക്കോട്: എയ്ഡഡ് സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കാനിരിക്കുന്ന യുവതിയെ തിരുവനന്തപുരം ക്യു.ഐ.പി വിഭാഗം ഡി.ഡി.ഇ അപമാനിച്ചതായി പരാതി. അരീക്കോട് ജി.എം.യു.പി സ്കൂളിൽ ബുധനാഴ്ച നടന്ന അധ്യാപക പരിശീലനത്തിനിടെയാണ് സംഭവം എന്നാണ് പരാതിയിൽ പറയുന്നത്. അകാരണമായി മറ്റ് അധ്യാപകരുടെ മുന്നിൽ വെച്ച് 'ഇരിക്കെടീ അവിടെ' എന്ന് ഉറക്കെ പറഞ്ഞ് ചുമലിൽ പിടിച്ച് തള്ളിയെന്നും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. വിദ്യാഭ്യാസ മന്ത്രി, പൊലീസ് എന്നിവിടങ്ങളിലാണ് ഇവർ പരാതി സമർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.