ഡോ. ജോർജ്​ അനുസ്മരണവും സംഗമവും

കല്ലടിക്കോട്: തച്ചമ്പാറ ദേശീയ ഗ്രന്ഥശാല ആഭിമുഖ്യത്തിൽ ഡോ. എ.കെ. ജോർജ് അനുസ്മരണവും കുട്ടികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. ബിനോയ് കെ. ജോർജ് ഉദ്ഘാടനം ചെയ്തു. എം.എൻ. രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം. ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോക്ടർമാരുടെ സംഗമം ഡോ. ഹണി റോസും ലൈബ്രറി സാന്ത്വനം പദ്ധതി ഗ്രാമപഞ്ചായത്ത് അംഗം എം. രാജഗോപാലനും ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ പ്രിയ, ജുലൈല, ദീപ, അനില ജോൺ, അഞ്ജു ജോർജ് എന്നിവരും കെ.കെ. നാരായണൻ, ബോബിൻ, എ. രാമകൃഷ്ണൻ, പി.എ. തോമസ്, ഒ. നൗഷാദ്, എ.പി. പത്മിനി, എം. ജയരാജൻ എന്നിവർ സംസാരിച്ചു. പടം: തച്ചമ്പാറയിൽ ഡോ. ജോർജ് അനുസ്മരണം ഡോ. ബിനോയ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.