ഹർത്താൽ കേസ്​ എൻ.​െഎ.എക്ക്​ വിടണം ^കെ.പി. ശശികല

ഹർത്താൽ കേസ് എൻ.െഎ.എക്ക് വിടണം -കെ.പി. ശശികല മലപ്പുറം: അപ്രഖ്യാപിത ഹർത്താലി​െൻറ പേരിൽ കലാപത്തിന് ആസൂത്രണം ചെയ്തവരെ കണ്ടെത്താൻ കേസ് എൻ.െഎ.എക്ക് വിടണമെന്ന് ഹിന്ദു െഎക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹിന്ദു നാമധാരികളായ അഞ്ചുപേരിൽ ഒതുക്കി യഥാർഥ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമം. സംഭവത്തിന് പിന്നിൽ ഇവർ മാത്രമാണെന്ന് വിശ്വസിക്കാനാവില്ല. െഎ.എസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തീവ്രവാദ സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം. ആർ.എസ്.എസിൽനിന്ന് പുറത്താക്കപ്പെട്ടവർ നടത്തുന്ന ചെയ്തികൾക്ക് സംഘ്പരിവാർ ഉത്തരവാദികളല്ല. താനൂരിൽ നാശനഷ്ടം സംഭവിച്ചവർക്ക് മന്ത്രിയോ എം.എൽ.എയോ പിരിവ് നടത്തുകയല്ല വേണ്ടത്. അക്രമികളിൽനിന്ന് പണം വസൂലാക്കുകയോ സർക്കാർ നഷ്ടപരിഹാരം നൽകുകയോ വേണം. കഠ്വ സംഭവം എല്ലാവരുെടയും മനസ്സിനെ വേദനിപ്പിച്ചു. എന്നാൽ, ഇതി​െൻറ പേരിൽ ഹിന്ദു വിശ്വാസങ്ങെളയും ദേവി-ദേവൻമാെരയും അപമാനിക്കുന്നത് ശരിയല്ലെന്നും ശശികല പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, ജില്ല ജനറൽ സെക്രട്ടറി പി.കെ. ശശി എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.