ദേശീയപാത: മലപ്പുറം ജില്ലയിലെ ആദ്യ 3 ഡി വിജ്​ഞാപനം മേയ് അവസാനത്തോടെ

കുറ്റിപ്പുറം: ദേശീയപാത 3 എ വിജ്ഞാപനത്തി​െൻറ ഭാഗമായി സർവേ കല്ല് നാട്ടൽ പൂർത്തിയായതോടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 3 ഡി വിജ്ഞാപനം മേയ് അവസാനത്തോടെ ഇറങ്ങും. സ്ഥലമുടമയുടെ പേര്, സർവേ നമ്പർ, ഏറ്റെടുക്കുന്ന സ്ഥലത്തി​െൻറ വിസ്തീർണം എന്നിവയടങ്ങിയ വിശദ വിജ്ഞാപനമാണ് 3 ഡി. കല്ല് നാട്ടിയ ഭാഗങ്ങളിലെ വിശദ സർവേ തിരൂർ താലൂക്കിലേത് തിങ്കളാഴ്ച അവസാനിക്കും. ഏറ്റെടുത്ത 45 മീറ്ററിലെ ഭൂമിയുടമകളുടെ രേഖകളും കെട്ടിടങ്ങളുടെ വിവരങ്ങളുമാണ് ആദ്യഘട്ടത്തിൽ സർവേ നടത്തുന്നത്. തിരൂർ താലൂക്കിലെ സർവേ ഏപ്രിൽ 30ഓടെ പൂർത്തിയാക്കി 3 സി വിജ്ഞാപനത്തി​െൻറ ഭാഗമായുള്ള പരാതി വിചാരണ മേയ് എട്ടുവരെ നടക്കും. ഇതിന് ശേഷം പരാതികൾ തീർപ്പാക്കി ദേശീയപാത അധികൃതരുടെ വിശദീകരണമാരാഞ്ഞ് മേയ് അവസാന വാരം സ്ഥലമേറ്റെടുപ്പിനുള്ള 3 ഡി വിജ്ഞാപനമിറക്കും. ഇതിനായി വിശദ സർവേ നടപടികളുടെ റിപ്പോർട്ട് തയാറാക്കി വരികയാണ്. ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടേയും വിലനിർണയത്തിനുള്ള കരാർ നടപടികൾ പൂർത്തിയായി. നേരത്തേ വേണ്ടത്ര കരാറുകാരെത്താത്തതിനാൽ മാറ്റിവെച്ച ടെൻഡർ നടപടികളാണിപ്പോൾ പൂർത്തിയായത്. ആദ്യഘട്ടത്തിൽ തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലേയും പിന്നീട് പൊന്നാനി താലൂക്കിലേയും സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കും. 3 എ പ്രകാരം ജില്ല അതിർത്തിയായ കാപ്പിരിക്കാട് മുതൽ ഇടിമുഴിക്കൽ വരെ ഭാഗത്തെ 76.5 കിലോമീറ്റർ ദൂരം കല്ല് നാട്ടൽ റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കിയിരുന്നു. 25 പ്രവൃത്തി ദിവസത്തിനുള്ളിലാണ് ഡെപ്യൂട്ടി കലക്ടർ (എൽ ആൻഡ് എ, ദേശീയപാത) ഡോ. ജെ.ഒ. അരുണി​െൻറ നേതൃത്വത്തിൽ റവന്യൂ സംഘം ഈ ദൗത്യം പൂർത്തിയാക്കിയത്. വിലനിർണയം പൂർത്തിയായാൽ ഉടമകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള നടപടികളും തുടങ്ങും. 3 എ വിജ്ഞാപന പ്രകാരമുള്ള കല്ല് നാട്ടലും സർവേയും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.