രോഗ ഉറവിട കേന്ദ്രങ്ങളായി കേസിലകപ്പെട്ട്​ കിടക്കുന്ന വാഹനങ്ങൾ ആരുണ്ട്​ ഇവയൊന്ന്​ നീക്കംചെയ്യാൻ?

അരീക്കോട്: താലൂക്ക് ആശുപത്രിക്ക് മുന്നിൽ പകർച്ചവ്യാധി പരത്തുന്ന കൊതുകുകൾക്കും രോഗാണുക്കൾക്കും സുഖവാസമൊരുക്കി കേസിലകപ്പെട്ട് കിടക്കുന്ന വാഹനങ്ങൾ. അനധികൃത മണൽ കടത്തിനും മറ്റുമായി പൊലീസ് പിടിയിലായി കേസിലകപ്പെട്ടുകിടക്കുന്ന നൂറുകണക്കിന് വാഹനങ്ങളാണ് താലൂക്ക് ആശുപത്രി സ്ഥിതിചെയ്യുന്ന ക്യാമ്പ് റോഡിനിരുവശവും നിർത്തിയിട്ട് രോഗങ്ങൾക്ക് ഉറവിടകേന്ദ്രമാവുന്നത്. നൂറിലേറെ വീടുകൾക്കും താലൂക്ക് ആശുപത്രിക്കും പുറമേ അരീക്കോട് പൊലീസ് സ്റ്റേഷൻ, ട്രഷറി ഓഫിസ്, ഗ്രാമപഞ്ചായത്ത് ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ടൂറിസ്റ്റ് ബംഗ്ലാവ്, അംഗൻവാടി എന്നിവയും ഈ വാഹനങ്ങൾ നിർത്തിയിട്ടതി​െൻറ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്നു. കാട് മൂടി മഴവെള്ളം നിറഞ്ഞ ഈ രോഗ ഉറവിടങ്ങൾ റോഡിനിരുവശവും വരിവരിയായി കിടക്കുന്നത് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഭീഷണിയായിരിക്കുകയാണ്. ഇവ ക്യാമ്പ് റോഡിലുണ്ടാക്കുന്ന ഗതാഗതക്കുരുക്കും ചില്ലറയല്ല. പൊലീസ് സ്റ്റേഷൻ മുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വരെ ഇവ നിരന്നുകിടക്കുകയാണ്. പത്ത് വർഷത്തിലേറെയായി മണലും നിറച്ച് കിടക്കുന്ന ടിപ്പർ ലോറികളും കൂട്ടത്തിലുണ്ട്. കേസിലകപ്പെട്ട വാഹനങ്ങളായതു കാരണം പൊലീസിനും ഒന്നും ചെയ്യാൻ സാധിക്കുകയില്ല. ഇത്ര വലിയ അളവിൽ രോഗ ഉറവിടമുണ്ടായിട്ടും ബന്ധപ്പെട്ട അധികാരികളുടേയോ പഞ്ചായത്ത് ആരോഗ്യ വകുപ്പി​െൻറയോ സന്നദ്ധ സംഘടനകളുടേയോ ഒരു ഇടപെടലും വാഹനങ്ങളിൽ പടർന്ന് പിടിച്ച കാട് വെട്ടിത്തെളിക്കാനോ വാഹനങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാനോ ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.