മേലാറ്റൂർ ഉച്ചാരക്കടവിൽ മൂന്ന്​ കോടിയുടെ കുഴൽപ്പണ വേട്ട

മേലാറ്റൂർ: മേലാറ്റൂർ ഉച്ചാരക്കടവിൽ വാഹന പരിശോധനക്കിടെ വൻ കുഴൽപ്പണ വേട്ട. രഹസ്യവിവരത്തെ തുടർന്ന് മേലാറ്റൂർ എസ്.ഐ പി.കെ. അജിത്, അഡീഷണൽ എസ്.ഐ സാജൻ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാറിൽ കടത്തുകയായിരുന്ന 3,34,84,500 രൂപ പിടിച്ചെടുത്തത്. ബുധനാഴ്ച രാവിലെ ഏഴിന് ഉച്ചാരക്കടവിൽ നിന്നാണ് കർണാടക രജിസ്ട്രേഷനുള്ള കാറിൽ വന്ന കൊടുവള്ളി സ്വദേശികളായ കുരിക്കൾ തൊടികയിൽ ബൈജു (42) ചേരിയാല അർഷദ് (21) എന്നിവർ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.