കാറ്റും മഴയും: ചാലിയാറിൽ ഒരുകോടിയുടെ കൃഷിനാശം

44 വീടുകൾ ഭാഗികമായി തകർന്നു നിലമ്പൂർ: തിങ്കളാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും കാറ്റിലും ചാലിയാർ പഞ്ചായത്തിൽ ഒരുകോടിയുടെ കൃഷിനാശം. റവന‍്യൂ നഷ്ടം മൂന്ന് ലക്ഷത്തോളം രൂപ. വീശിയടിച്ച ചുഴലിക്കാറ്റിൽ ഹെക്ടർ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. റബറിനും വാഴക്കുമാണ് ഏറെ നാശം. 18,000ത്തോളം റബർമരങ്ങൾ നശിച്ചു. 32,000 വാഴകളും നിലംപൊത്തി. തെങ്ങ്, കമുക്, ഹ്രസ്വകാല പച്ചക്കറികൾ എന്നിവയും നശിച്ചു. ചൊവ്വാഴ്ച നടത്തിയ കണക്കെടുപ്പിൽ 78 ലക്ഷത്തി‍​െൻറ കൃഷിനാശമാണ് കാണുന്നത്. കൃഷിസ്ഥലങ്ങൾ സന്ദർശിച്ചാണ് കണക്കെടുപ്പ്. ബുധനാഴ്ചയോടെ മാത്രമെ കണക്കെടുപ്പ് പൂർത്തിയാകൂ. കൃഷിനാശം മാത്രം ഒരു കോടിയിലേറെ വരുമെന്ന് കൃഷി ഓഫിസർ ഉമ്മർകോയ പറഞ്ഞു. 44 വീടുകൾ ഭാഗികമായി തകർന്നു. ബുധനാഴ്ചയും കണക്കെടുപ്പ് തുടരും. ഇടിവണ്ണ, മൂലേപാടം, മുട്ടിയേൽ, പെരുമ്പത്തൂർ പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടം. പടം: 3- കാറ്റിലും മഴയിലും മരം വീണ് ഭാഗികമായി തകർന്ന മുട്ടിയേലിലെ വീടുകളിലൊന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.