ടാക്സി സ്​റ്റാൻഡ് കാലിലെ കോൺക്രീറ്റിൽ തുള; 'പഴുത്' അടക്കാൻ തിരക്കിട്ട് തേപ്പ്

ടാക്സി സ്റ്റാൻഡ് കാലിലെ കോൺക്രീറ്റിൽ തുള; 'പഴുത്' അടക്കാൻ തിരക്കിട്ട് തേപ്പ് തിരൂർ: നവീകരിക്കുന്ന നഗരസഭ ടാക്സി സ്റ്റാൻഡി​െൻറ കാലുകൾക്ക് ബലമേകാൻ നടത്തിയ കോൺക്രീറ്റിങിൽ തുള. കാലുകളുടെ അടിഭാഗത്ത് നടത്തിയ കോൺക്രീറ്റിങിലാണ് അപാകത. പലകകൾ അടർത്തിയപ്പോഴാണ് സംഭവം പുറത്തായത്. മിക്ക കാലുകളുടെ കോൺക്രീറ്റിലും തുളയുണ്ടായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ പലകകൾ അടർത്തിയതിന് പിന്നാലെ തേപ്പും നടത്തി കരാറുകാരൻ 'പഴുത്' അടച്ചു. രണ്ടാഴ്ച മുമ്പാണ് സ്റ്റാൻഡിൽ നവീകരണം തുടങ്ങിയത്. പുതിയ ഇരുമ്പ് കാലുകൾ സ്ഥാപിച്ച് അതിന് മുകളിൽ ഷീറ്റ് പാകുന്നതാണ് പ്രധാന പ്രവൃത്തി. നിലത്ത് ഇൻർലോക്കിങ് പൂർത്തിയായിട്ടുണ്ട്. കാലുകൾക്ക് ബലമേകാൻ നഗരസഭ ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം കോൺക്രീറ്റിങ് നടന്നത്. തിങ്കളാഴ്ച പലകകൾ അടർത്തിയപ്പോൾ തുള ശ്രദ്ധയിൽ പെട്ടു. അതോടെ പലക അടർത്തൽ നിർത്തി ജോലിക്കാർ മടങ്ങി. ചൊവ്വാഴ്ച തുള അടക്കാനുള്ള സൗകര്യങ്ങൾ കൂടി ഒരുക്കിയ ശേഷമാണ് അവശേഷിക്കുന്ന തൂണുകളിലെ പലകകൾ അടർത്തിയത്. തൊട്ടുപിന്നാലെ തുള അടക്കുകയും തേപ്പ് നടത്തി മിനുക്കുകയും ചെയ്തു. കോൺക്രീറ്റ് കുഴമ്പ് കുത്തിയിറക്കാത്തതി‍​െൻറ ഫലമായി മധ്യഭാഗത്തായിരുന്നു തുളകൾ. പലക അടർത്തി കോൺക്രീറ്റ് ദിവസങ്ങളോളം നനച്ച ശേഷമാണ് തേപ്പ് നടത്തേണ്ടതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഒരു ദിവസം പോലും നനക്കാതെ തേപ്പ് നടത്തിയത് അഴിമതി മൂടിവെക്കുന്നതിനാണെന്ന് ആക്ഷേപമുണ്ട്. 'മാലിന്യം തള്ളുന്നവരെ പിടികൂടണം' തിരൂർ: മാലിന്യങ്ങൾ തള്ളി തിരൂർ നഗരത്തെ കുപ്പത്തൊട്ടിയാക്കുന്ന സാമൂഹികവിരുദ്ധരെ ഉടൻ പിടികൂടി ജയിലിലടക്കണമെന്ന് വെൽഫെയർ പാർട്ടി തിരൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.വി. ഹനീഫ, ശോഭ തിരൂർ, പരമേശ്വരൻ, സാലിഹ്, മുളിയത്തിൽ കുഞ്ഞുട്ടി, ബഷീർ അഹമ്മദ് എന്നിവർ സംസാരിച്ചു. കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന തിരൂർ: ഡിസംബർ 17ന് നടന്ന കെ. ടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് പരിശോധന ജില്ല വിദ്യാഭ്യാസ ഓഫിസിൽ മേയ് ഏഴ് മുതൽ 10 വരെ നടക്കുമെന്ന് തിരൂർ ഡി.ഇ.ഒ ഓഫിസിൽ നിന്ന് അറിയിച്ചു. ഏഴിന് കാറ്റഗറി ഒന്ന്, എട്ടിന് രണ്ട്, ഒമ്പതിന് മൂന്ന്, 10ന് നാല് എന്നിങ്ങനെയാകും പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.