പാണ്ടിക്കാട്‌ മഞ്ഞപ്പിത്തം പ്രതിരോധ പ്രവർത്തനം ഊർജിതം

പാണ്ടിക്കാട്: വെട്ടിക്കാട്ടിരി മണ്ടകക്കുന്നിൽ മഞ്ഞപ്പിത്ത രോഗബാധ കെണ്ടത്തിയ മേഖലയിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാറി​െൻറ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ഗൃഹസന്ദർശനവും കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷനും നടത്തി. എ.എൽ.പി സ്കൂളിന് സമീപത്തെ ഒരുകുടുംബത്തിലെ മൂന്നുപേർക്ക്‌ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പേർക്ക്‌ രോഗം പടരാതിരിക്കാനാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്‌. വേനൽ കടുത്തതോടെ കിണറുകളിൽ വെള്ളം കുറഞ്ഞതിനാൽ മാലിന്യം കലർന്ന വെള്ളമാണ് ഉപയോഗത്തിന് ലഭിക്കുന്നത്‌. മഞ്ഞപ്പിത്തം പടരാതിരിക്കാൻ തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് മണ്ടകക്കുന്ന് മദ്റസയിൽ ചേർന്ന ബോധവത്കരണ ക്ലാസ് വാർഡ് അംഗം മുൻഷാദ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് സ്വാഗതം പറഞ്ഞു. പരിപാടികളിൽ ആശ പ്രവർത്തകർ, പൊതുജനങ്ങൾ, മദ്റസ അധ്യാപകർ എന്നിവർ പങ്കെടുത്തു. മണ്ടകക്കുന്നിലെ ചായക്കടകൾ, കൂൾബാർ എന്നിവിടങ്ങളിൽ ആരോഗ്യസംഘം പരിശോധന നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.