ക്രസൻറ്​ കള്‍ചറല്‍ യൂത്ത് ഫോറം ലോഗോ പ്രകാശനം

പെരിന്തല്‍മണ്ണ: വള്ളുവനാടി​െൻറ കലാ-കായിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ രൂപംകൊടുത്ത ക്രസൻറ് കള്‍ചറല്‍ യൂത്ത് ഫോറത്തി​െൻറ ലോഗോ മഞ്ഞളാംകുഴി അലി എം.എൽ.എ പ്രകാശനം ചെയ്തു. താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസര്‍ മാസ്റ്റര്‍, നാലകത്ത് ഷൗക്കത്ത്, കൊളക്കാടന്‍ അസി, ബഷീര്‍ വാഫി വളപുരം, കെ.എം. ഫത്താഹ്, ഹബീബ് മണ്ണേങ്ങല്‍, ശൈസാദ് തെക്കേതില്‍, മുന്‍ശിര്‍ അയ്‌ലക്കര, പി. റഹീം, ഫൈസല്‍ എടായ്ക്കല്‍, കെ.കെ. ശിഹാബ്, അമീന്‍ ശീലത്ത്, മുഹമ്മദലി ഓണപ്പുട, റഷീദ് വെട്ടത്തൂര്‍, ഹാരിസ് അമ്മിനിക്കാട്, ജലീല്‍ കരാട്ടില്‍, മുറത്ത് താഴെക്കോട്, മുഹമ്മദലി മേലാറ്റൂര്‍, ശബീബ് പെരിന്തല്‍മണ്ണ, ഇര്‍ഷാദ് ജൂബിലിറോഡ്, നാഫി പെരിങ്ങോടന്‍, അന്‍ശാദ് എന്നിവർ സംബന്ധിച്ചു. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തിലെ 36 ക്ലബുകൾ അഫിലിയേഷൻ നടത്തിയിട്ടുണ്ട്. മേയ് നാലിന് വൈകീട്ട് ഏഴിന് ഫുട്ബാൾ താരം ഐ.എം. വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസി സംരംഭ ലോണ്‍ ഉദാരമാക്കണം പെരിന്തല്‍മണ്ണ: പ്രവാസികള്‍ക്ക് വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള ലോണുകളുടെ നടപടിക്രമം ലഘൂകരിക്കണമെന്ന് പെരിന്തല്‍മണ്ണ മണ്ഡലം പ്രവാസി ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാലകത്ത് മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശീലത്ത് വീരാന്‍കുട്ടി, കെ.ടി. അബ്ബാസ്, ചീലത്ത് ഹംസ, ഉസ്മാൻ ആക്കാട്, പി. അബ്ദുല്‍ ബാരി, അഫ്‌സല്‍ താഴെക്കോട്, കെ.ടി. സക്കരിയ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.