pkl1

പൊലീസ് പ്രവർത്തനം ക്രിമിനലുകെളപ്പോലെ -കുമ്മനം വടക്കഞ്ചേരി: ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് സി.പി.എമ്മിലെ ക്രിമിനലുകൾക്കാണ് സംരക്ഷണം നൽകുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. സി.പി.എം പ്രവർത്തകരുടെ വെേട്ടറ്റ് ചികിത്സയിൽ കഴിയുന്ന ബി.ജെ.പി മണ്ഡലം ഭാരവാഹി കിഴക്കഞ്ചേരി കളവപ്പാടം ഷിബുവി​െൻറ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സന്ദർഭങ്ങളിൽ സ്ഥലം മാറ്റുന്നത് കേസുകളിലെ യഥാർഥ പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ്, ജില്ല ജനറൽ സെക്രട്ടറി കെ.ജി. പ്രദീപ് കുമാർ, കെ.എം. ഹരിദാസ്, കെ. കാർത്തികേയൻ, ആർ.എസ്.എസ് ഭാരവാഹികളായ രമേഷ്‌, രാജേഷ്, സന്തോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗർഭസ്ഥ ശിശുവി​െൻറ ലിംഗ നിർണയം: ഉപദേശക സമിതി യോഗം ഇന്ന് പാലക്കാട്: ഗർഭസ്ഥ ശിശുവി​െൻറ ലിംഗ നിർണയവുമായി ബന്ധപ്പെട്ടുള്ള ഉപദേശക സമിതി യോഗം ഏപ്രിൽ 24ന് വൈകീട്ട് നാലിന് ജില്ല മെഡിക്കൽ ഓഫിസറുടെ ചേംബറിൽ നടക്കും. ബന്ധപ്പെട്ടവർ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇടതുമുന്നണി ചുമട്ടുതൊഴിലാളികളെ വഞ്ചിച്ചു -െഎ.എൻ.ടി.യു.സി പാലക്കാട്: ഇടതുമുന്നണി ഭരണത്തിലേറിയതോടെ ചുമട്ടുതൊഴിലാളികൾ അഭിമുഖീകരിക്കുന്നത് കടുത്ത വഞ്ചനയാണെന്ന് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) സ്പെഷൽ കൺവെൻഷൻ കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. അപ്പു അധ്യക്ഷത വഹിച്ചു. എസ്.കെ. അനന്തകൃഷ്ണൻ, എൻ.കെ. രഘുത്തമൻ, കെ.പി. ജോഷി, എൻ. മുരളീധരൻ, വി.എൻ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.