ഡി.വൈ.എഫ്‌.ഐ നഗരസഭ മാര്‍ച്ച്

ചെര്‍പ്പുളശ്ശേരി: ഡി.വൈ.എഫ്‌.ഐ പന്നിയംകുര്‍ശ്ശി യൂനിറ്റി‍​െൻറ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. രണ്ടര വർഷമായി പണി പൂര്‍ത്തീകരിച്ച പടിഞ്ഞാറ്റുംമുറി കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് ഉടന്‍ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പന്നിയംകുര്‍ശ്ശിയോടുള്ള നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.എം ലോക്കല്‍ സെക്രട്ടറി കെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ. കൃഷ്ണദാസ്, കെ. കബീര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.