സ്വപ്​നങ്ങളിൽ മാത്രം കാണാറുള്ള നിറങ്ങളോടെ സാമ്പിൾ

തൃശൂർ: നെഞ്ച് കിടുങ്ങിയില്ല; കെട്ടിടങ്ങൾ കിലുകിലാ വിറച്ചില്ല. പക്ഷേ, സ്വപ്നങ്ങളിൽ മാത്രം കാണുകയും പറഞ്ഞുകേൾക്കുകയും ചെയ്ത നിറങ്ങൾ ആകാശച്ചെരുവിൽ പറന്നിറങ്ങി. പൂരം വെടിക്കെട്ടി​െൻറ 'രഹസ്യ'ങ്ങളിേലക്ക് കിളിവാതിൽ തുറന്ന 'സാമ്പിൾ'പൂരപ്രേമികളുടെ മനം നിറച്ചു. തട്ടകക്കാരെ ഉത്ക്കണ്ഠയുടെ മുൾമുനയിൽ നിർത്തിയ സാമ്പിൾ വ്യാഴാഴ്ച പുലർച്ച അരങ്ങേറുന്ന വെടിക്കെട്ടിനെ കുറിച്ച് നിറംകലർന്ന ഉൗഹങ്ങളും കഥകൾക്കും വഴിമരുന്നിട്ടു. പുരുഷാരം മടങ്ങിയത് 'ഒറിജിനൽ'വെടിക്കെട്ടിനുള്ള കാത്തിരിപ്പി​െൻറ മണിക്കൂറുകളിലേക്ക് . എക്സ്േപ്ലാസീവ്സ് അധികൃതരുടെയും പൊലീസി​െൻറയും കർശന വ്യവസ്ഥകൾക്കും പരിശോധനകൾക്കും വിധേയമായിട്ടാണ് സാമ്പിൾ നടന്നത്. അതുകൊണ്ടാണ് നെഞ്ച് പിളർക്കുന്ന ശബ്ദവും തീവ്രതയും ഉണ്ടാകാഞ്ഞത്. പകരം, വർണപ്രധാനമായിരുന്നു സാമ്പിൾ. പൂരത്തി​െൻറ ഒറിജിനൽ വെടിക്കെട്ടും ഇങ്ങനെതന്നെയാവുമെന്ന് സാമ്പിൾ സൂചന നൽകി. പാറമേക്കാവ് വിഭാഗമാണ് ആദ്യം തീ കൊളുത്തിയത്. രാത്രി ഏഴിന് തീ കൊളുത്തുമെന്നായിരുന്നു ഒൗദ്യോഗിക അറിയിപ്പ്. പരിശോധന നീണ്ടതോടെ മുക്കാൽ മണിക്കൂർ വൈകി 7.45നാണ് തീ കൊളുത്തിയത്. അമിട്ടുകളോടെയായിരുന്നു തുടക്കം. ഒാലപ്പടക്കങ്ങൾ അടക്കം ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു അവരുടെത്. ഗുണ്ടുകളും അമിട്ടുകളും ഇടകലർന്ന് ഏതാണ്ട് നലേകാൽ മിനിറ്റ് നീണ്ട അവരുടെ സാമ്പിൾ കാണികളെ ആവേശത്തിലാക്കി. കുഴിമിന്നൽ ഇല്ലാതെയാണ് തിരുവമ്പാടിക്കാരുടെ സാമ്പിൾ നടന്നത്. 8.15നായിരുന്നു തിരുവമ്പാടിക്കാരുടെ ഉൗഴം. രണ്ടര മിനിറ്റ് നീണ്ട അവരുടെ സാമ്പിളിന് തുടക്കം മുതൽ ഒാലപ്പടക്കത്തി​െൻറ മുറുക്കം പ്രകടമായിരുന്നു. പിന്നീട് ഇരുവിഭാഗവും കാഴ്ചക്കാർക്ക് വർണ വിരുന്നുമായി അമിട്ടുകൾ പുറത്തെടുത്തു. അയൽ ജില്ലകളിൽ നിന്നും സാമ്പിൾ കാണാൻ നിരവധിപേർ എത്തി. സുരക്ഷയുടെ ഭാഗമായി രാഗം തിയറ്റർ മുതൽ നായ്ക്കനാൽ വരെ റോഡിൽ നൂറ് മീറ്ററിൽ പൊലീസ് ജനങ്ങളെ പ്രവേശിപ്പിച്ചില്ല. ഇൗ ഭാഗത്ത് കെട്ടിടങ്ങളുടെ മുകളിലും ജനങ്ങളെ കയറ്റിയില്ല. സന്ധ്യയായതോടെ പുരുഷാരം നഗരത്തിലേക്ക് ഒഴുകി. സാമ്പിൾ കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണവുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.