തീപ്പൊരി വീണ് ആറ് പേർക്ക് പൊള്ളൽ

തൃശൂർ: പൂരം സാമ്പിൾ‌ വെടിക്കെട്ടിനിടെ തീപ്പൊരി തെറിച്ച് ആറു പേർക്ക് നിസാര പൊള്ളലേറ്റു. പൊട്ടിയ ശേഷം റോഡിലേക്ക് തെറിച്ച കോറയുടെ ചീളിൽ നിന്നാണ് പൊള്ളലേറ്റത്. തമിഴ്നാട് പഴനി ഒട്ടൻഛത്രം തിരുമലൈ സ്വാമി (63), കാടാമ്പുഴ വെസ്റ്റ് പുന്നപ്പുറത്ത് വീട്ടിൽ വിജയകുമാർ (56), തൃക്കൂർ ചിറമ്മൽ ജോണി (59), തിരൂർ ചോലയിൽ ഹംസ (52), തിരൂർ കടവത്ത് ചെറിയപറമ്പിൽ ഷാഹുൽ ഹമീദ് (43) എന്നിവർക്കും ബധിരനും ഉൗമയുമായ മുളയം സ്വദേശി കുണ്ടുകുളങ്ങര പോളിക്കുമാണ് (52) പൊള്ളലേറ്റത്. എം.ഒ റോഡിൽ ഇവർ നിൽക്കുന്ന ഭാഗത്താണ് തീപ്പൊരി വീണത്. പരിക്കേറ്റവരെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊള്ളലേറ്റ തിരുമലൈ സ്വാമി, ഷാഹുൽ ഹമീദ്, പോളി എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാൽ പ്രഥമ ശുശ്രൂഷക്ക് ശേഷം മറ്റുള്ളവർ ആശുപത്രി വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.