ആയുർവേദ മെഡിക്കൽ ക്യാമ്പ്

മേലാറ്റൂർ: കനിവ് കർക്കിടാംകുന്ന് കോട്ടക്കൽ ആര്യവൈദ്യശാലയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. കോട്ടക്കൽ ആര്യവൈദ്യശാലയുടെ കമ്യൂണിറ്റി വിഭാഗം മൊബൈൽ മരുന്ന് യൂനിറ്റ് സഹിതം നടത്തിയ ക്യാമ്പിൽ ഒരുലക്ഷത്തിലധികം രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. ഐ.സി.എസ് യു.പി സ്കൂളിൽ നടന്ന ക്യാമ്പ് അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. മെഹർബാൻ ഉദ്‌ഘാടനം ചെയ്തു. കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല സീനിയർ ഫിസിഷ്യൻ പി. വിജേഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഓങ്ങല്ലൂർ സർക്കാർ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ. ഇ. ഉണ്ണികൃഷ്ണൻ ക്ലാസെടുത്തു. ടി.വി. ഉണ്ണികൃഷ്ണൻ, ഡോ. ടി.വി. ദിനൂപ് ചന്ദ്രൻ, ഡോ. എം.വി. മോഹനൻ, സി. ഉമ്മർ, സുനിൽ, ഇ. മണികണ്ഠൻ, ടി.പി. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.