ആലിക്കൽ സ്വദേശികളുടെ മരണം അവധിയാ​ത്ര കഴിഞ്ഞ്​ മടങ്ങുന്നതിനിടെ

കോട്ടക്കൽ: കുറ്റിപ്പുറം ആലിക്കൽ സ്വദേശികളായ പുത്തൻപീടിയൻ അബ്ദുറഹ്മാൻ, മകൻ ഷാഫി എന്നിവരുടെ അപകടമരണം വേനലവധി യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ. എറണാകുളത്ത് താൻ ജോലി ചെയ്യുന്ന ഇൻഫോടെക്കും കാണാൻകൂടിയായിരുന്നു മരിച്ച മുഹമ്മദ് ഷാഫി (28) കുടുംബത്തോടൊപ്പം യാത്ര തിരിച്ചത്. ശനിയാഴ്ച രാവിലെ ആറിനാണ് കുടുംബം കോട്ടക്കലിലെ കുറ്റിപ്പുറത്തുനിന്ന് യാത്ര തിരിച്ചത്. ഒരു ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് ചാവക്കാട് അയിനിപ്പുള്ളിയിലുണ്ടായ അപകടം. അശ്വനി ആശുപത്രിയിൽ കഴിയുന്ന സഹോദരി ജുബൈരിയ ഒഴികെയുള്ളവരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം കുറ്റിപ്പുറം ആലിൻചുവട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വൈകീട്ട് ആറോടെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. അന്ത്യോപചാരമർപ്പിക്കാൻ ജുബൈരിയയെയും കൊണ്ടുവന്നിരുന്നു. വിദേശത്തായിരുന്നു പിതാവും മകനും. ജംഷീർ (സൗദി), മുഹമ്മദ് റാഫി (അബൂദബി) എന്നിവരാണ് അബ്ദുറഹ്മാ​െൻറ മറ്റു മക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.