ഹര്‍ത്താല്‍: പത്തുപേര്‍ കൂടി തേഞ്ഞിപ്പലത്ത് അറസ്​റ്റില്‍

തേഞ്ഞിപ്പലം: സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് പത്തുപേരെ കൂടി തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. പെരുവള്ളൂർ കരുവാങ്കല്ല് സ്വദേശികളായ മുഹമ്മദ് റഫീഖ് (27), അബ്ദുൽ നാസര്‍ (24), വി.പി. വിഷ്ണു (29), ശിഹാബുദ്ദീന്‍ (30), പെരുവള്ളൂര്‍ സ്വദേശികളായ റിയാസ് (34), വി.കെ. ഷമീം (28), സക്കീര്‍ ഹുസൈന്‍ (26), നടുകര സ്വദേശി ഷാജഹാന്‍ (28), നീരോല്‍പാലം സ്വദേശി ശിഹാബ് (25), വെസ്റ്റ് കണ്ണമംഗലം സ്വദേശി കെ.പി. അസീസ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് ശേഖരിച്ച ഫോട്ടോയും വിഡിയോകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടുന്നത്. ഹര്‍ത്താലി​െൻറ മറവില്‍ ഗതാഗതതടസ്സം സൃഷ്ടിച്ചതുള്‍പ്പെടെയുള്ള കേസിലാണ് അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.