വാളയാർ ഡാമിൽ മുങ്ങിമരിച്ച തമിഴ്നാട് സ്വദേശികളുടെ മൃതദേഹം സംസ്കരിച്ചു

വാളയാർ: കുളിക്കുന്നതിനിടെ ഡാമിൽ മുങ്ങിമരിച്ച തമിഴ്നാട് സ്വദേശികളുടെ മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കോയമ്പത്തൂർ പിച്ചനൂർ രംഗസമുദ്രത്തിൽ ചിന്നസാമിയുടെ മകൻ പരമശിവം, ഇദ്ദേഹത്തി​െൻറ മകൾ അമരാവതി, പരമശിവ​െൻറ സഹോദരി മഞ്ജുവി​െൻറ മകൾ രേശ്മ എന്നിവരുടെ മൃതദേഹങ്ങൾ വൈകീട്ടോടെ ജന്മസ്ഥലത്തെത്തിച്ചു. കഴിഞ്ഞ രാത്രി ഒമ്പതോടെയാണ് മൂവരും വാളയാർ ഡാമി​െൻറ സംസ്ഥാന അതിർത്തിയോട് ചേർന്ന പ്രദേശത്ത് കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. അനധികൃത മണലെടുപ്പുമൂലമുണ്ടായ ആഴത്തിലുള്ള ഗർത്തത്തിൽ മൂവരും മുങ്ങിത്താഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വാളയാർ എസ്.ഐ പി.എം. ലിബിയുടെ നേതൃത്വത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാര ചടങ്ങിൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. ഡാമിൽ അപകടം പതിവ്: സുരക്ഷയൊരുക്കാതെ അധികൃതർ വാളയാർ: ഡാമിൽ അപകട മരണങ്ങൾ ആവർത്തിക്കുമ്പോഴും സുരക്ഷയൊരുക്കാനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്ന് ആരോപണം. ആറുമാസത്തിനിടെ കുട്ടികളടക്കം ഒമ്പത് പേരാണ് മരിച്ചത്. കോളജ് വിദ്യാർഥികളുൾപ്പെടെ ഒട്ടേറെ പേരാണ് ദിനംപ്രതി ഡാമിലെത്തുന്നത്. ആഴമുള്ള ഭാഗങ്ങൾ തിരിച്ചറിയാതെയാണ് പലപ്പോഴും ഇവർ അപകടത്തിൽപ്പെടുന്നത്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിലൂടെ ഇത്തരം അപകടങ്ങൾ കുറക്കാനാകുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. അനധികൃതമായി മണലെടുത്ത ഭാഗങ്ങളിലാണ് അപകടമുണ്ടാകുന്നതെന്നും നാട്ടുകാർ ആരോപിച്ചു. ഡാമിലെ അനധികൃത മണലെടുപ്പിനെതിരെ കർശന നടപടി ആരംഭിച്ചെന്ന് വാളയാർ‍ എസ്.ഐ പി.എം. ലിബി പറഞ്ഞു. അനുമതിയില്ലാതെ ഡാമിനകത്ത് പ്രവേശിക്കുന്നത് തടയാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഇതിനായി ചാവടി പൊലീസി​െൻറ സഹായം തേടും. മുമ്പ് നടത്തിയ പരിശോധനയിൽ ഒട്ടേറെ ലോറികൾ‍ പിടികൂടിയിരുന്നു. കോയമ്പത്തൂർ മധുക്കരൈ വഴി പ്രവേശിച്ച് തമിഴ്നാട്ടിലേക്ക് മണൽ കടത്തുന്ന സംഘവും മേഖലയിലുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവർക്കെതിരെ നിയമ നടപടി ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.