കുറുവ പഞ്ചായത്തിലേക്ക്​ ബഹുജന മാർച്ച്

പടപ്പറമ്പ്: സർക്കാർ മിഷനുകൾ അട്ടിമറിക്കുന്നതിലും ഫണ്ട് നൽകുന്നതിൽ പ്രതിപക്ഷ വാർഡുകളോടുള്ള വിവേചനത്തിലും പ്രതിഷേധിച്ച് സി.പി.എം പാങ്ങ്, കുറുവ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുറുവ ഗ്രാമപഞ്ചായത്തിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു. പാങ്ങ് റോഡിൽനിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. പൊതുയോഗം മങ്കട ഏരിയ സെക്രട്ടറി പി.കെ. അബ്ദുല്ല നവാസ് ഉദ്ഘാടനം ചെയ്തു. ടി.പി. വിജയൻ അധ്യക്ഷത വഹിച്ചു. പി.സി. ജാഫർ, പി. ഹക്കീം എന്നിവർ സംസാരിച്ചു. കെ. ജാസിർ സ്വാഗതവും എ.സി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.