പുതിയ തദ്ദേശ സ്ഥാപനങ്ങളുടെ രൂപവത്കരണം: പ്രാരംഭ നടപടികളായി

അരീക്കോട്: 2020 നവംബറിൽ നടക്കേണ്ട തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലേക്കായി പുതിയ ഗ്രാമപഞ്ചായത്തുകളും വാർഡുകളും രൂപവത്കരിക്കാൻ സർക്കാർ പ്രാരംഭ നടപടികളാരംഭിച്ചു. വാർഡ് പുനർനിർണയത്തേയും പുതുതായി രൂപവത്കരിക്കേണ്ട തദ്ദേശസ്ഥാപനങ്ങളേയും കുറിച്ച് ശിപാർശ നൽകാൻ തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അധ്യക്ഷനായി സമിതി രൂപവത്കരിച്ചു. മേയ് 10ന് മുമ്പ് സമിതി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണം. പഞ്ചായത്ത് ഡയറക്ടർ കൺവീനറായ സമിതിയിൽ നഗരകാര്യ ഡയറക്ടർ, ചീഫ് ടൗൺ പ്ലാനർ, കില ഡയറക്ടർ എന്നിവർ അംഗങ്ങളാണ്. ഗ്രാമപഞ്ചായത്ത് വിഭജിച്ച് രൂപവത്കരിക്കേണ്ടതി​െൻറ ആവശ്യകത, ഏതെല്ലാം ഗ്രാമ പഞ്ചായത്തുകളെ നഗരസഭകളാക്കി ഉയർത്താം, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടേയും അതിർത്തി പുനർനിർണയം, ഏതെങ്കിലും നഗരസഭകളുടെ പദവി ഉയർത്തേണ്ടതി​െൻറ ആവശ്യകത എന്നിവയാണ് റിപ്പോർട്ടിൽ വേണ്ടത്. ശിപാർശകൾ സർക്കാറും ഇടതുമുന്നണിയും പരിശോധിച്ച് അംഗീകരിച്ച ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അധ്യക്ഷനായി വാർഡ് പുനർനിർണയ കമീഷൻ രൂപവത്കരിക്കും. ഈ കമീഷൻ അന്തിമ തീരുമാനമെടുക്കും. 2015ലെ വാർഡ് പുനർനിർണയത്തെ തുടർന്ന് ഗ്രാമപഞ്ചായത്തുകൾ 978ൽ നിന്ന് 941 ആയും നഗരസഭകൾ 60ൽ നിന്ന് 87 ആയും മാറിയിരുന്നു. കണ്ണൂർ കൂടി വന്നതോടെ കോർപറേഷനുകളുടെ എണ്ണം ആറായി. എന്നാൽ, ധിറുതി പിടിച്ച് യു.ഡി.എഫ് രൂപവത്കരിക്കാൻ ശ്രമിച്ച ഗ്രാമ പഞ്ചായത്തുകളുടെ അംഗീകാരം കോടതി റദ്ദാക്കിയ 2015ലെ സാഹചര്യം മുമ്പിലുള്ളതു കൊണ്ടാണ് സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടര വർഷം മുമ്പ് തന്നെ പ്രക്രിയകൾ ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.