അടക്കാകുണ്ട് ചര്‍ച്ച് തിരുനാളിന് തുടക്കം

കാളികാവ്: അടക്കാക്കുണ്ട് സ​െൻറ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാളിന് തുടക്കമായി. ഇടവക മധ്യസ്ഥനായ വി. ഗീവര്‍ഗീസ് സഹദായുെടയും സെബസ്ത്യാനോസി​െൻറയും മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന സംയുക്ത തിരുനാള്‍ ആഘോഷങ്ങളാണ് നടക്കുന്നത്. വികാരി ഫാ. ജോസ് ചിറകണ്ടത്തില്‍ ചടങ്ങുകളോടെ തിരുനാളിന് കൊടിയേറ്റി. പൂർവികരെ ആദരിക്കല്‍, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവയും നടന്നു. ഫാ. അഗസ്റ്റ്യന്‍ ആലുങ്കലി​െൻറ വചനപ്രഘോഷണവും തുടര്‍ന്ന് അല്‍ഫോന്‍സാ കപ്പേളയിലേക്ക് പ്രദക്ഷിണവും സമാപനാശീര്‍വാദം, വാദ്യമേളങ്ങള്‍ എന്നിവയും നടന്നു. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയും ഫാ. ജോര്‍ജ് കളപ്പുരക്കല്‍ സന്ദേശവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.