ഉമ്മര്‍ മാസ്​റ്റര്‍ അനുസ്മരണം

മൂത്തേടം: സി.പി.എം എടക്കര ഏരിയ കമ്മിറ്റി കാരപ്പുറത്ത് സംഘടിപ്പിച്ച ഉമ്മര്‍ മാസ്റ്റര്‍ അനുസ്മരണം പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എ.ടി. റെജി അധ്യക്ഷത വഹിച്ചു. നാസര്‍ കൊളായി മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്‍, പി. മോഹനന്‍, മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി, എം. സുകുമാരന്‍, ഉഷ സന്തോഷ്, പി. രായിന്‍, വി.പി. അഹമ്മദ്കുട്ടി, വി.കെ. ഷാനവാസ്, ടി.വി. വിശ്വനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഹര്‍ത്താല്‍: 12 പേർ കൂടി അറസ്റ്റില്‍ എടക്കര: ഹര്‍ത്താലി​െൻറ പേരില്‍ പ്രകടനം നടത്തിയതിനും മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും 12 പേരെ കൂടി എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. എടക്കരയിലും ചുങ്കത്തറയിലുമായി നടന്ന പ്രകടനത്തില്‍ പങ്കെടുത്തവരെയാണ് എടക്കര സി.ഐ. സുനില്‍ പുളിക്കല്‍, എസ്.ഐ എ. സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എടക്കര സ്റ്റേഷനില്‍ 77 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.