പെരിന്തൽമണ്ണയിൽ ജൻ ഔഷധി കേന്ദ്രം നാളെ പ്രവർത്തനം തുടങ്ങും

പെരിന്തൽമണ്ണ: ഉന്നത ഗുണമേന്മയുള്ള ഇംഗ്ലീഷ് മരുന്നുകൾ കുറഞ്ഞ വിലയിൽ നൽകുന്ന കേന്ദ്ര സർക്കാറി​െൻറ പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം പെരിന്തൽമണ്ണയിൽ തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. ബൈപാസ് റോഡിലെ മുനിസിപ്പൽ ബസ്സ്റ്റാൻഡിന് (തറയിൽ സ്റ്റാൻഡ്) സമീപത്താണ് കേന്ദ്രം തുടങ്ങുന്നത്. സർക്കാർ അംഗീകൃത ലാബുകളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയ മരുന്നുകൾ 30 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ വിൽപന നടത്തുന്നത്. രക്തസമ്മർദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവക്ക് സ്ഥിരമായി മരുന്നുകൾ കഴിക്കുന്ന ഒരാൾക്ക് പൊതുവിപണിയിൽ 1000 രൂപയുടെ വില വരുമെങ്കിൽ ജൻ ഒൗഷധിയിൽ അത് ഏകദേശം 300 രൂപയോളമേ വരൂ. ഫോൺ: 9447128447.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.