വയോമിത്രം വാർഷികം

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ വയോമിത്രം പദ്ധതിയുടെ ഒന്നാം വാർഷികം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.ടി. ലസ്ന അധ‍്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. പ്രമീള, അച്ചാമ്മ ജോസഫ്, പൂക്കോടൻ നൗഷാദ്, ഡോ. ബീന റസാഖ്, ഡോ. പി. അബ്ദുൽ റസാഖ്, ചാലിയാർ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ടി.എൻ. അനൂപ്, ഡോ. അരുണ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് വടക്കൻ, ജെ.പി.എച്ച്.എൻ വഹീദ റഹ്മാൻ, സോയി ചെറിയാൻ, രാജഗോപാൽ, മോഹൻദാസ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരുന്നത്. ഇത്തവണ ആറ് ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 170 പേരാണ് പദ്ധതിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.