ആവേശം പകര്‍ന്ന് വെറ്ററന്‍സ് ഫുട്ബാള്‍

മങ്കട: മങ്കട അനാഥശാലയുടെ നാല്‍പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വെറ്ററന്‍സ് ഫുട്ബാള്‍ മത്സരം നടന്നു. അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനിയില്‍ നടന്ന സൗഹൃദ ഫുട്ബാള്‍ മത്സരം മങ്കട മഹല്ല് ഖാദി മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. മുന്‍ ഫുട്ബാള്‍ താരം ഉമ്മര്‍ തയ്യില്‍ കളിക്കാരെ പരിചയപ്പെട്ടു. എഫ്.സി കൂട്ടില്‍, വെറ്ററന്‍സ് മങ്കട, ചേരിയം എന്നീ ടീമുകള്‍ പങ്കെടുത്തു. എഫ്.സി കൂട്ടില്‍ വിജയികളായി. അനാഥശാല സെക്രട്ടറി എ. മുഹമ്മദലി മാസ്റ്റര്‍, പി. റഹ്മത്തുല്ല മാസ്റ്റര്‍, പറച്ചികോട്ടില്‍ ഇബ്‌റാഹിം, പറച്ചികോട്ടില്‍ അബ്ദുസ്സമദ്, ആലങ്ങാടന്‍ മന്‍സൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.