ടി.സി. വാസുദേവൻ അനുസ്മരണവും ഫോട്ടോ അനാഛാദനവും

ഏലംകുളം: രാഷ്ട്രീയ കലാസാംസ്കാരിക നാടക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സംഘടിപ്പിച്ചു. ഏലംകുളം മാട്ടായ പൂരപ്പറമ്പിൽ നടന്ന 'സ്മൃതി സദസ്' സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ അധ്യക്ഷത വഹിച്ചു. ടി.സി. വാസുദേവ‍​െൻറ ഫോട്ടോ അനാഛാദനം ഡോ. വേണുഗോപാൽ നിർവഹിച്ചു. സി. കുഞ്ഞിരാമൻ, എം.എം. അഷ്ടമൂർത്തി, ടി. ഉസ്സൻ കുട്ടി, എൻ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.കെ. കേശവൻ, പി. മുഹമ്മദ് കുട്ടി (കുഞ്ഞാപ്പ മാസ്റ്റർ ), എൻ. സോമസുന്ദരൻ, വാർഡ് അംഗം പി. അനിത, മാട്ടായക്കുന്ന് ക്ഷേത്രം സെക്രട്ടറി എം. വാസുദേവൻ, താമുള്ളി മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. കെ. നാരായണൻ സ്വാഗതവും എൻ.പി. കമറുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.