ഹജ്ജ്​ വളൻറിയർമാർക്കുള്ള പരിശീലനം നാളെ

കൊണ്ടോട്ടി: സൗദി അറേബ്യയിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ഹജ്ജ് വളൻറിയർമാർക്കുള്ള പരിശീലനം ഞായറാഴ്ച മുംബൈയിൽ നടക്കും. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 600ലേറെ പേർ പരിശീലനത്തിൽ പങ്കെടുക്കും. കാലിക്കറ്റ് സർവകലാശാല ഉദ്യോഗസ്ഥനായ മുജീബ് റഹ്മാൻ പുത്തലത്തിനെ ഹജ്ജ് വളണ്ടിയർമാർക്ക് പരിശീലനം നൽകുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്ഷണിച്ചിട്ടുണ്ട്. പരിപാടി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയർമാൻ ചൗധരി മെഹബൂബ് അലി കൈസർ അധ്യക്ഷത വഹിക്കും. സൗദി അറേബ്യയിലെ ഇന്ത്യൻ കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ. മഖ്സൂദ് അഹ്മദ് ഖാൻ എന്നിവർ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.