കള്ളനോട്ട് കേസിൽ ഒരാള്‍കൂടി പിടിയില്‍

മഞ്ചേരി: മഞ്ചേരിയില്‍ ആറ് ലക്ഷത്തി​െൻറ വ്യാജ നോട്ടുകൾ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. തിരൂര്‍ കുറ്റിപ്പാല പൈക്കാടന്‍ നൗഫലാണ് (27) പിടിയിലായത്. നോട്ട് ഡിസൈൻ ചെയ്യാനുള്ള ലാപ് ടോപ്പ് വാങ്ങാൻ സഹായിച്ച ഇയാൾക്ക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു. 2017 സെപ്റ്റംബര്‍ 20നാണ് ആറ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ സഹിതം മൂന്ന് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഘവുമായി ബന്ധമുള്ളവരും പിന്നീട് പിടിയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.