പോക്​സോ കുരുക്കിൽ ചൈൽഡ്​ പ്രൊട്ടക്​ഷ​ൻ യൂനിറ്റും

മലപ്പുറം: കശ്മീരിൽ പെൺകുട്ടി കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ മലപ്പുറം ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റും പോക്സോ കുരുക്കിൽ. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സംവിധാനമാണിത്. ശനിയാഴ്ച മലപ്പുറം കുന്നുമ്മലിൽ വായ്മൂടിക്കെട്ടി പ്രതിഷേധ പരിപാടി നടത്തിയിരുന്നു. കുഞ്ഞുങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവത്കരണത്തി​െൻറ ഭാഗമായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിൽ ഉപയോഗിച്ച ശേഷം നഗരത്തിൽ കെട്ടിയ ഫ്ലക്സാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന് വിനയായത്. ഇരയുടെ ചിത്രവും പേരും ഫ്ലക്സിൽ വ്യക്തമായുണ്ടായിരുന്നു. ഇവ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ വ്യാഴാഴ്ച മലപ്പുറം എസ്.പി നിർദേശം നൽകി. അന്ന് രാത്രിതന്നെ നഗരത്തിലെ ബാനറുകളും പോസ്റ്ററുകളും പൊലീസ് മാറ്റുകയും സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. തുടർന്നാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിനെതിരെ പോക്സോ ചുമത്തിയത്. എന്നാൽ, പത്രവാർത്തയല്ലാതെ ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.