കൂട്ട ധർണ

മലപ്പുറം: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും മലപ്പുറത്ത് കൂട്ടധർണ നടത്തി. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ ധർണ കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡൻറ് പി. വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. എം.എ. അജിത് കുമാർ, എ. അബ്ദുറഹിമാൻ, കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു. ആർ.കെ. ബിനു അധ്യക്ഷത വഹിച്ചു. എ.കെ. കൃഷ്ണപ്രദീപ് സ്വാഗതവും കെ. സുബ്രമണ്യൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.