അധികൃതരുടെ അനാസ്ഥ: ചൂടിൽ വെന്തുരുകി കുരുന്നുകൾ

പൂക്കോട്ടുംപാടം: വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാൽ കനത്ത ചൂടിൽ വെന്തുരുകി അംഗൻവാടി കുരുന്നുകൾ. തേൾപ്പാറ കൊമ്പൻകല്ല് അംഗൻവാടിയിലാണ് അധികൃതരുടെ അനാസ്ഥ കാരണം പിഞ്ചുകുട്ടികൾ ദുരിതമനുഭവിക്കുന്നത്. പഴയ അംഗൻവാടി കെട്ടിടം പുതുക്കി പണിതപ്പോൾ വൈദ്യുതി നൽകാൻ അധികൃതർ സാങ്കേതിക തടസ്സം പറയുന്നതാണ് പ്രശ്നമായത്. ഫെബ്രുവരിയിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത് മുതൽ ക്ലാസിനകത്ത് കാറ്റും വെളിച്ചവും ലഭിക്കാതെ കുട്ടികൾ വലയുകയാണ്. അംഗൻവാടി ടീച്ചർ വാർഡ് അംഗം, പഞ്ചായത്ത് അധികാരികൾ, വൈദ്യുതി വകുപ്പ് അധികൃതർ എന്നിവരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പരാതിയുമായി കെ.എസ്.ഇ.ബി ഓഫിസിൽ ചെന്നപ്പോൾ പഞ്ചായത്തിൽ നിന്നും രേഖകൾ ശരിയാക്കി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. കെട്ടിടത്തി‍​െൻറ പുതിയ കണക്ഷന്‍ ലോഡും വയറിങ് റിപ്പോര്‍ട്ടും വയര്‍മാന്‍ നല്‍കാത്തതാണ് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകുന്നതിനു കാരണമായി പറയുന്നത്. വൈദ്യുതിയില്ലാത്തതിനാൽ ഭക്ഷണം പാകം ചെയ്യാനും കിണറില്‍ നിന്നും വെള്ളമെടുക്കാനുമൊക്കെ ജീവനക്കാർ പ്രയാസപ്പെടുകയാണ്. വേനൽ കടുത്തതോടെ രക്ഷിതാക്കൾ കുട്ടികളെ അംഗൻവാടിയിലേക്ക് വിടാൻ കൂട്ടാക്കുന്നില്ല. പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ മാറ്റി നൽകാൻ ആവശ്യമായ രേഖ നൽകിയാൽ രണ്ടു ദിവസത്തിനുള്ളിൽ കറൻറ് പുനഃസ്ഥാപിക്കാനാവുമെന്ന് പൂക്കോട്ടുംപാടം കെ.എസ്.ഇ.ബി അസി. എൻജിനീയര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.