കെ.പി. രാമൻ അനുസ്മരണം ഇന്ന് തിരൂരങ്ങാടിയിൽ

മലപ്പുറം: ഇന്ത്യൻ യൂനിയൻ ദലിത് ലീഗ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ മുൻ എം.എൽ.എ കെ.പി. രാമൻ അനുസ്മരണ സമ്മേളനം ശനിയാഴ്ച രാവിലെ 10ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. കൊളത്തൂർ ടി. മുഹമ്മദ് മൗലവി അനുസ്മരണ പ്രഭാഷണം നിർവഹിക്കും. എം.എൽ.എമാരായ പി.കെ. അബ്ദുറബ്ബ്, കെ.എൻ.എ. ഖാദർ തുടങ്ങിയവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, ദലിത് ലീഗ് സംസ്ഥാന-ജില്ല ഭാരവാഹികളായ എ.പി. ഉണ്ണികൃഷ്ണൻ, എൻ.വി. മോഹൻദാസ്, പ്രകാശൻ മൂച്ചിക്കൽ, വേലായുധൻ മഞ്ചേരി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.