നാടുകാണി^പരപ്പനങ്ങാടി പാത നവീകരണം അട്ടിമറിക്കാൻ ശ്രമം

നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം അട്ടിമറിക്കാൻ ശ്രമം നിലമ്പൂർ: നാടുകാണി-പരപ്പനങ്ങാടി പാത നവീകരണവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും തലപൊക്കുന്നു. നഗരങ്ങളിൽ ചിലയിടങ്ങളിൽ പാത അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണമുയർന്നു. നാടുകാണി ചുരം അതിർത്തി മുതൽ പരപ്പനങ്ങാടി വരെ 90 കിലോമീറ്ററാണ് പാതയുടെ ദൈർഘ‍്യം. ഒമ്പത് മീറ്റർ ടാറിങ് ഉൾെപ്പടെ 12 മീറ്റർ വീതിയാണ് പാതക്ക് വേണ്ടത്. റോഡി‍​െൻറ രണ്ട് ഭാഗങ്ങളിലും ഒന്നര മീറ്റർ വീതം നടപ്പാതയും എസ്റ്റിമേറ്റിൽ പറയുന്നു. എന്നാൽ, നിലമ്പൂർ ടൗണിൽ പാത നവീകരണം വേണ്ടതില്ലെന്നാണ് പൊതുമരാമത്ത് പറയുന്നത്. ടൗണിൽ പാത നവീകരണത്തിന് പുതിയ എസ്റ്റിമേറ്റ് സമർപ്പിക്കേണ്ടിവരുമെന്നാണ് എക്സിക്യൂട്ടിവ് എൻജിനീയർ യോഗത്തിൽ അറിയിച്ചത്. ഇതിനെതിരെ നഗരസഭ എതിർപ്പുമായി രംഗത്തുണ്ട്. മേയ് രണ്ടിന് നഗരസഭ സർവകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. പൊതുമരാമത്തി‍​െൻറ രേഖകളിൽ നിലമ്പൂർ ടൗണിലൂടെയാണ് റോഡ് നവീകരണമെന്ന് പറയുന്നുണ്ട്. ചില തൽപരകക്ഷികളുടെ സമ്മർദമാണ് പൊതുമരാമത്തി‍​െൻറ നിലപാട് മാറ്റത്തിന് പിന്നിെലന്ന് ആക്ഷേപമുണ്ട്. തുടക്കത്തിൽ തന്നെ പാതയുടെ പ്രവൃത്തി വിവാദത്തിലായിരുന്നു. നവീകരണം നടന്നുവരുന്ന ടൗണുകളിലും ചില ഭാഗങ്ങളിലും എസ്റ്റിമേറ്റിൽ പറയുന്ന വീതിയില്ലെന്ന ആരോപണം നേരത്തേയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറി‍​െൻറ നേതൃത്വത്തിൽ ഇതിനെതിരെ ജനപ്രതിനിധികൾ രംഗത്ത് വന്നിരുന്നു. കേരള അതിർത്തി പ്രദേശമായ നാടുകാണി-വഴിക്കടവ്-നിലമ്പൂർ-എടവണ്ണ-മഞ്ചേരി-മലപ്പുറം-വേങ്ങര-തിരൂരങ്ങാടി വഴി പരപ്പനങ്ങാടിയിലെത്തുന്നതാണ് പാത. വീതിയില്ലാത്ത ഭാഗങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിന് 20 കോടി രൂപയും വൈദ‍്യുതി തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിനും കുടിവെള്ളം, ഫോൺ തുടങ്ങിയവയുടെ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് 20 കോടി രൂപവീതവും എസ്റ്റിമേറ്റ് പ്രകാരം അനുവദിച്ചിട്ടുണ്ട്. റോഡ് വീതികൂടുന്ന ഭാഗങ്ങളിൽ ഭൂമി വിട്ടുകിട്ടുന്നതിനുള്ള തർക്കം ഒഴിവാക്കാൻ അതതു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഇടപെടണമെന്ന് സർക്കാർ നിർദേശമുണ്ട്. അതേസമയം, എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തിയാണ് നടന്നുവരുന്നതെന്നും തർക്കമുള്ള ഭാഗങ്ങൾ തൽക്കാലത്തേക്ക് മാറ്റിവെച്ച് മറ്റിടങ്ങളിൽ പ്രവൃത്തി പുരോഗമിച്ചുവരികയാണെന്നും പൊതുമരാമത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.