മണക്കടവ് വിയറിൽ 5801 ദശലക്ഷം ഘനയടി ജലം ലഭിച്ചു: കരാർ പ്രകാരം ലഭിക്കാനുള്ളത് 1449 ഘനയടി ജലം

പാലക്കാട്: മണക്കടവ് വിയറിൽ 2017 ജൂലൈ ഒന്നുമുതൽ 2018 ഏപ്രിൽ 18 വരെ 5801 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം 1449 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോ. ഡയറക്ടർ അറിയിച്ചു. പറമ്പിക്കുളം-ആളിയാർ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയിൽ താഴെ കൊടുക്കുന്നു. ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ ജല ലഭ്യതയുടെ ശതമാനക്കണക്ക്. ലോവർ നീരാർ -106.20(101.05), തമിഴ്നാട് ഷോളയാർ -391.96 (92.53), കേരളാ ഷോളയാർ -2039.80 (145.26), പറമ്പിക്കുളം -5286.15 (10552), തൂണക്കടവ് -320.15 (112.79), പെരുവാരിപ്പള്ളം -327.11 (114.58), തിരുമൂർത്തി -440.54 (75.08), ആളിയാർ - 395.03 (32.89). കായികതാരങ്ങൾക്ക് പരിശീലന പദ്ധതി പാലക്കാട്: ഒളിമ്പിക്സ്, കോമൺവെൽത്ത് പോലുള്ള അന്തർദേശീയ കായികമത്സരങ്ങളിൽ മെഡൽ നേടാൻ പ്രാപ്തമാക്കുന്നതിന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നടപ്പാക്കുന്ന എലൈറ്റ് െട്രയിനിങ് പദ്ധതിയിലേക്ക് കേരളത്തിലെ കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നു. 2016-17, 2017-18 വർഷങ്ങളിൽ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ കഴിവ് തെളിയിച്ച 14 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ള കായികതാരങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. 2016-17, 2017-18 വർഷത്തിൽ അത്ലറ്റിക്സ്, വോളിബാൾ (പുരുഷ/വനിത), ഫുട്ബാൾ (പുരുഷ) കായികയിനങ്ങളിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾക്കാണ് ട്രയൽസിൽ പങ്കെടുക്കാൻ അർഹതയുള്ളത്. ഫുട്ബാളിൽ പുരുഷൻമാർക്കുള്ള സെലക്ഷൻ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും വോളിബാൾ പുരുഷ/വനിത വിഭാഗങ്ങൾക്കുള്ള സെലക്ഷൻ കൊച്ചി റിഫൈനറി ഇൻഡോർ കോർട്ടിലും ഏപ്രിൽ 21ന് നടക്കും. ഫുട്ബാൾ വോളിബാൾ സെലക്ഷൻസ് ട്രയൽസിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തിൽ പങ്കെടുത്തിരിക്കണം. അത്ലറ്റിക് കായികയിനത്തിലെ സെലക്ഷൻ 2018 ഏപ്രിൽ 28ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കും. അത്ലറ്റിക് കായികയിനത്തിൽ 100, 200, 400, 800, 1500, ലോങ് ജംപ്, ട്രിപ്പിൾ ജംപ് എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് സെലക്ഷൻ നടത്തുക. ദേശീയ മത്സരത്തിൽ പങ്കെടുത്ത് മെഡൽ (സ്വർണം, വെള്ളി, വെങ്കലം) നേടുന്നതാണ് അത്ലറ്റിക് വിഭാഗത്തിൽ പങ്കെടുക്കാനുള്ള മിനിമം യോഗ്യത. ട്രയൽസിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കായികതാരങ്ങൾ അന്നേദിവസം രാവിലെ എട്ടിന് ബന്ധപ്പെട്ട സ​െൻററുകളിൽ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.