കലക്ടറെ കാണാം, പൂക്കൾ ആസ്വദിക്കാം

മലപ്പുറം: ജില്ല കലക്ടറെ കാണാൻ ഓഫിസിലെത്തുന്നവർക്ക് ഇനി പൂക്കളുടെ ഭംഗിയും പരിമളവും ആസ്വദിക്കാം. അക്ഷയ, ജില്ല പ്രോജക്റ്റ് ഓഫിസ്, പരിസ്ഥിതി മലിനീകരണ നിയന്ത്രണ സാങ്കേതിക സ്ഥാപനമായ ബയോ എൻവിയോൺടെക്, ഗവ. അംഗീകൃത ജല പരിശോധന ലബോറട്ടറി, മലപ്പുറം യുവിൻ വാട്ടർ ക്വാളിറ്റി കൺേട്രാൾ എന്നിവ സംയുക്തമായാണ് കലക്ടറേറ്റ് വളപ്പിൽ പൂന്തോട്ടമൊരുക്കിയത്. കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ കോഓഡിനേറ്റർ സി.കെ. അജീഷ്, സാമൂഹിക നീതി ഓഫിസർ കെ. കൃഷ്ണമൂർത്തി, ഹരിതകേരളം മിഷൻ കോർഡിനേറ്റർ പി. രാജു പ്രഹ്ലാദ്, ലൈഫ് മിഷൻ കോഓഡിനേറ്റർ ശ്രീഹരി, അക്ഷയ ജില്ല െപ്രാജക്റ്റ് മാനേജർ കിരൺ എസ്. മേനോൻ, ടി. നസീറുദ്ദീൻ, ഹംസ ലാഹിക്, എ.പി. സാദിഖലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.