രാഹുൽ മാപ്പുപറയണമെന്ന് ബി.ജെ.പി; അമിത്​ ഷായെ ജനത്തിനറിയാമെന്ന്​ രാഹുൽ

ന്യൂഡൽഹി: ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം വേണ്ട എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് ബി.െജ.പി ആവശ്യപ്പെട്ടു. ബി.ജെ.പി വക്താവും നിയമമന്ത്രിയും നടത്തിയ ആക്രമണത്തിന് ട്വിറ്ററിലൂടെ തിരിച്ചടിച്ച രാഹുൽ കോടതി വിധി എന്തായാലും ജനത്തിന് സത്യമറിയുമെന്ന് തുറന്നടിച്ചു. ഇന്ത്യക്കാർ അങ്ങേയറ്റം ബുദ്ധിശാലികളാെണന്നും ബി.ജെ.പിയിൽ അടക്കമുള്ള മിക്ക ഇന്ത്യക്കാർക്കും അമിത് ഷായെ കുറിച്ച സത്യം എന്താണെന്ന് അറിയാമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അമിത് ഷായെ പോലുള്ളവരെ പിടികൂടാൻ സത്യത്തിന് അതിേൻറതായ വഴിയുണ്ടെന്നും രാഹുൽ ഓർമിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.