വയല്‍ നികത്തൽ വ്യാപകം: പെരുവള്ളൂരിനോട്​ പുറംതിരിഞ്ഞ്​ അധികൃതർ

തേഞ്ഞിപ്പലം: പെരുവള്ളൂരില്‍ വീണ്ടും വയൽ നികത്തൽ വ്യാപകമായി തുടരുന്നു. പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒളകര പാടത്ത് വയല്‍ നികത്താനുള്ള ശ്രമം നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത്. നിരവധി തവണ പരാതി നല്‍കിയിട്ടും റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ നടപടിയെടുക്കാന്‍ തയാറായില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വില്ലേജ് ഓഫിസര്‍ അവധിയിലാണെന്നും നികുതി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള തിരക്ക് കാരണവുമാണ് സ്ഥലം സന്ദര്‍ശിക്കാത്തതെന്നാണ് വില്ലേജ് ഓഫിസില്‍നിന്ന് ലഭിച്ച വിവരം. സ്ഥലം ഉടമയോട് മണ്ണിടുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചതായും സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും വില്ലേജ് അധികൃതർ വ്യക്തമാക്കി. ഒളകര പാടശേഖര സമിതിയില്‍പെട്ട 44 സ​െൻറ് കൃഷിഭൂമിയാണ് സ്വകാര്യവ്യക്തി മണ്ണിട്ട് ഉയര്‍ത്താൻ ശ്രമിക്കുന്നത്. ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന പ്രദേശമാണിതെന്നാണ് കര്‍ഷകര്‍ പറയുന്നത്. മണ്ണിടുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പ്രവൃത്തി തടയുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വയലില്‍ കൊടിനാട്ടുകയും ചെയ്തു. റവന്യൂ വിഭാഗവും പഞ്ചായത്തും വേണ്ട നടപടിയെടുത്തില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകരും പാടശേഖര സമിതി അംഗങ്ങളും മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.