ലോക സൈക്കിള്‍ദിനം ഇന്ന് ആരോഗ്യത്തിലേക്ക് സൈക്കിൾ ചവിട്ടി ഇവർ

കാളികാവ്: ജീവിതശൈലീ രോഗങ്ങൾ ഇന്ന് യുവതലമുറയെ പോലും അലട്ടുേമ്പാൾ അതിനെയെല്ലാം വെല്ലുവിളിച്ച് നിത്യ ആരോഗ്യത്തിലേക്ക് സൈക്കിൾ ചവിട്ടിക്കയറുകയാണ് ഒരുപറ്റം ആളുകൾ. ഒറ്റകത്ത് വലിയ കുഞ്ഞിക്കോയ തങ്ങള്‍, മമ്പാടന്‍ നാണി, പയ്യശ്ശേരി അബ്ദുറഹ്മാന്‍, പൂങ്ങോട് വലിയ മറ്റത്തില്‍ സുകുമാരന്‍ എന്നിവരെല്ലാം സൈക്കിൾ സഫാരി ശീലമാക്കിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. സൈക്കിള്‍ നിത്യജീവിതത്തി​െൻറ ഭാഗമാണിവർക്ക്. പലരും യന്ത്ര വാഹനങ്ങളിലേക്ക് തിരിഞ്ഞപ്പോഴും സൈക്കിളിൽ നിന്നിറങ്ങാൻ തയാറായില്ല. പുതിയ കാലത്ത് മാറിവരുന്ന ഭക്ഷണ സംസ്‌കാരവും വ്യായാമമില്ലായ്മയും മാറാ രോഗങ്ങള്‍ സമ്മാനിക്കുന്നത് സൈക്കിള്‍ സവാരിയാല്‍ തടയുമെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്. കാളികാവിലെ മലയോരം സൈക്കിള്‍ ക്ലബ് 22ന് നടക്കുന്ന ചടങ്ങില്‍ ഇൗ സൈക്കിൾ സവാരിക്കാരെ ആദരിക്കുന്നുണ്ട്. പടം-1 സൈക്കിള്‍ സവാരി ശീലമാക്കിയ അബ്ദുറഹ്മാനും വലിയ കുഞ്ഞിക്കോയ തങ്ങളും 2- സുകുമാരന്‍ സൈക്കിളില്‍ 3- മമ്പാടന്‍ നാണി സൈക്കിളുമായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.