തീപ്പന്തവുമായി പ്രതിഷേധം

മലപ്പുറം: കശ്മീരിൽ വംശീയ ഉന്മൂലനത്തിന് ഇരയായി കൊല്ലപ്പെട്ട ബാലികക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി വെൽഫെയർ പാർട്ടി വനിത വിഭാഗം മലപ്പുറത്ത് തീപ്പന്തവുമായി പ്രതിഷേധിച്ചു. പാർട്ടി സംസ്ഥാന സമിതി അംഗം റംല മമ്പാട് പന്തം കൊളുത്തി സമരം ഉദ്ഘാടനം ചെയ്തു. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ സംഘ്പരിവാർ മർദനങ്ങൾക്ക് ഇരയാവുന്നവർക്ക് വേണ്ടി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നായി രംഗത്തിറങ്ങണമെന്ന് റംല മമ്പാട് ആവശ്യപ്പെട്ടു. ഫായിസ, നസീറ ബാനു, സീനത്ത് കോക്കൂർ, സുഭദ്ര വണ്ടൂർ, റീന സാനു എന്നിവർ സംസാരിച്ചു. ശോഭ തിരൂർ, ഹബീബ റസാഖ്, രജിത മഞ്ചേരി, റജീന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.