അക്രമസംഭവങ്ങൾ അപലപനീയം ^ഡി.സി.സി പ്രസിഡൻറ്​

അക്രമസംഭവങ്ങൾ അപലപനീയം -ഡി.സി.സി പ്രസിഡൻറ് മലപ്പുറം: കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങൾ അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ സംഘടനകളോ ആഹ്വാനം ചെയ്യാത്ത ഹർത്താലിൽ നിരവധി അക്രമസംഭവങ്ങളാണുണ്ടായത്. അക്രമസംഭവങ്ങൾ മുൻകൂട്ടി കാണാനോ വേണ്ട കരുതൽ നടപടികൾ സ്വീകരിക്കാനോ സംസ്ഥാന സർക്കാറിന് കഴിഞ്ഞില്ല. സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തി ചില സംഘടനകൾ മുതലെടുപ്പു നടത്താൻ ശ്രമിച്ചതി​െൻറ ഫലമാണ് ഹർത്താലും തുടർന്നുണ്ടായ സംഭവങ്ങളുമെന്ന് വി.വി. പ്രകാശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.