M3PTIRML1 സാമൂഹിക മാധ്യമങ്ങൾ വഴി നടന്നത് കലാപത്തിനുള്ള ശ്രമമെന്ന് സി.പി.എം

സാമൂഹിക മാധ്യമങ്ങൾ വഴി നടന്നത് കലാപത്തിനുള്ള ശ്രമമെന്ന് സി.പി.എം തിരൂർ: സാമൂഹിക മാധ്യമ ഹർത്താലി‍​െൻറ മറവിൽ തിരൂർ, താനൂർ, പരപ്പനങ്ങാടി മേഖലകളിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സി.പി.എം ജില്ല നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി, മുസ് ലിം ലീഗ് നേതൃത്വത്തിൽ മത വർഗീയത ഉപയോഗിച്ചാണ് അക്രമങ്ങൾ നടത്തിയത്. താനൂരിൽ ഉത്തരേന്ത്യൻ മാതൃകയിൽ പ്രത്യേക വിഭാഗത്തി‍​െൻറ കടകൾ കുത്തി തുറന്ന് കൊള്ളയടിച്ചു. അടച്ചിട്ട കടകൾ പോലും തകർത്തു. താനൂരിലെ പടക്കകട അക്രമിച്ച് പടക്കങ്ങൾ മോഷ്ടിക്കുകയും ഇവ കൂട്ടിയിട്ട് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ക്ഷേത്രങ്ങൾ ആക്രമിക്കപ്പെെട്ടന്ന് വ്യാജ പ്രചാരണം നടത്തി ആർ.എസ്.എസും കലാപത്തിന് ശ്രമിച്ചു. മുസ്ലിം ലീഗ് പ്രാദേശിക നേതാക്കൾ കലാപത്തിന് അനുകൂലമായി നിന്നു. അഡ്വ. എം. ഉമ്മർ എം.എൽ.എ ഉൾെപ്പടെയുള്ളവർ പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് സ്റ്റേഷനിലെത്തി. അക്രമങ്ങൾക്ക് മൗനസമ്മതം നൽകുന്ന നിലപാടാണ് യു.ഡി.എഫ് നേതാക്കൾ പൊതുവിൽ സ്വീകരിച്ചത്. വാട്സ്ആപ്പ് കൂട്ടായ്മ എന്ന പേരിൽ നടന്ന ഹർത്താലിൽ തെറ്റിദ്ധരിക്കപ്പെട്ട് ധാരാളം പേരും പങ്കെടുത്തിട്ടുണ്ട്. കള്ളപ്രചാരണത്തിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും വർഗീയ കലാപമുണ്ടാക്കാനുള്ള നീക്കങ്ങൾ ചെറുത്ത് മതസൗഹാർദം കാത്തു സൂക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.പി. സഖറിയ, ഇ. ജയൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, അഡ്വ. പി. ഹംസക്കുട്ടി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.