അഴിമതിയും ഭരണസ്തംഭനവും: സി.പി.എം നഗരസഭ ഓഫിസ് വളയൽ 25ന്

നിലമ്പൂർ: അഴിമതിയും ഭരണസ്തംഭനവും ആരോപിച്ച് സി.പി.എം നിലമ്പൂർ നഗരസഭ ഓഫിസ് വളയും. 25ന് രാവിലെ ഒമ്പതിന് സമരം ആരംഭിക്കുമെന്ന് സി.പി.എം നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാലിന‍്യസംസ്കരണം കാര‍്യക്ഷമമാക്കുക, കാലാവധി തീർന്ന പാട്ടഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യുക, അശാസ്ത്രീയമായ കെട്ടിടനികുതി വർധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. 21ന് വാഹനപ്രചാരണ ജാഥ നടത്തും. വാർത്തസമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി വി.ടി. രഘുനാഥ്, കെ. റഹീം, പട്ടവെട്ടി ബാലകൃഷ്ണൻ, സി. വിനോദ്, ഷാജഹാൻ കരിമ്പുഴ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.