സി.പി.എം പ്രതിരോധസംഗമം

മലപ്പുറം: മതഭ്രാന്തിനും കൊടുംക്രൂരതക്കും മാപ്പില്ല എന്ന മുദ്രാവാക്യവുമായി ആർ.എസ്.എസ് ഭീകരതക്കെതിരെ സി.പി.എം മലപ്പുറം ഏരിയ കമ്മിറ്റി പ്രതിരോധസംഗമം നടത്തി. പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റംഗം വി.പി. അനിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത കലാകാരി വി.പി. മൻസിയ പ്രതിഷേധ നൃത്താവിഷ്കാരം അവതരിപ്പിച്ചു. മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി വൈസ് ചെയർമാൻ കെ.വി. അബൂട്ടി, നീന ശബരീഷ്, ടി.എം. സിദ്ദീഖ്, ബഷീർ ചുങ്കത്തറ, സുജാതവർമ, കെ. റംല, കെ. മജ്നു, വി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.